സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By online desk .26 10 2020

imran-azhar

 

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. 7107 പേര്‍ രോഗമുക്തരായി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് മൂലം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 20 മരണങ്ങളാണ്. 93744 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

OTHER SECTIONS