സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

By Sooraj Surendran.30 06 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ മൂലം ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ (76)ആണ് മരിച്ചത്. മുംബൈയിൽ നിന്നും കേരളത്തിലെത്തിയ തങ്കപ്പനെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. 27ന് മരിച്ച ഇദ്ദേഹത്തിന്റെ ശ്രവ പരിശോധന ഫലം ഇന്നലെ വൈകുന്നേരമാണ് ലഭിച്ചത്. ഇതിൽ കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം അടക്കം വേറെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്.

 

OTHER SECTIONS