കോവിഡ് മരണം: 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ച 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി.

 

സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 172 മരണങ്ങളും, കൃത്യമായ രേഖകളില്ലാത്തത് മൂലം സർക്കാർ പട്ടികയിൽ ഉൾപ്പെടുത്താത്ത കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളുമാണ് നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

അതേസമയം സംസ്ഥാനത്ത് ഇന്ന് 99 പേരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

 

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 കടന്നു. സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേര്‍ രോഗമുക്തി നേടി.

 

OTHER SECTIONS