കോവിഡ് 19 ബാധിച്ച് ലോകത്ത് മരണം ഒരുലക്ഷം കടന്നു

By online desk.10 04 2020

imran-azhar

ന്യൂയോര്‍ക്ക് : വ്യാപകമായി പടരുന്ന കോവിഡ് 19 ബാധിച്ച് ലോകത്ത് മരണ സംഖ്യ ഒരുലക്ഷം കടന്നു. 100,260 പേരാണ് ഇതുവരെ മഹാമാരി മൂലം ജീവന്‍ വെടിഞ്ഞത്.ഇതുവരെ 1,647,635 പേരാണ് രോഗബാധിതരായത്. ഇതില്‍ 369,116 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ആകെ 478,109 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിട്ടുളളത്. 17,919 പേര്‍ മരിച്ചു.


സ്‌പെയിനില്‍ 157,053 പേരെയാണ് രോഗം ബാധിച്ചത്.15,970 പേര്‍ രോഗമുക്തി നേടി.


ഇറ്റലിയില്‍ 147,577 പേരെ രാഗം ബാധിച്ചു. 18849 മരണം.


ജര്‍മ്മിനിയില്‍ 119,624 പേരെ രോഗം ബാധിച്ചു. മരണസംഖ്യ 2607.


ഫ്രാന്‍സില്‍ 117,749 പേര്‍ക്ക് രോഗബാധയുണ്ടായി. 12,210 പേര്‍ മരിച്ചു.

 

OTHER SECTIONS