എട്ട് ലക്ഷത്തിലേക്ക് അടുത്ത് രാജ്യത്ത് കോവിഡ് രോഗികള്‍ ; 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് രോഗബാധ

By online desk .10 07 2020

imran-azhar

 

 

ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. ് 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. 24 മണിക്കൂറിനിടെ 475 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.


രാജ്യത്ത് ആകെ മരണം 21,604 ആയി. ഇപ്പോള്‍ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4,95,513 പേര്‍ക്ക് ഇതു വരെ രോഗം ഭേദമായി. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലും ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 

OTHER SECTIONS