രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേർക്ക് രോഗം

By Preethi Pippi.16 10 2021

imran-azhar

 

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണം 4,51,980 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.

 


216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്.17,861 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 97കോടി 23 ലക്ഷം കവിഞ്ഞു.

 

 

OTHER SECTIONS