രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കോവിഡ്; ടിപിആർ 2.31 ശതമാനം

By സൂരജ് സുരേന്ദ്രന്‍.25 07 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

 

നിലവിൽ 2.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കനസുരിച്ച് ഇത് വരെ 420551 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

 

4,08,212 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. 3,05,43,138 പേർ രോഗമുക്തി നേടി.

 

രാജ്യത്ത് ഇത് വരെ 43,31,50,864 ഡോസ് വാക്സീൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

 

4,08,212 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.

 

മൂന്നാം തരംഗത്തിൽ കോവിഡ് പ്രതിദിന കേസുകൾ 5 ലക്ഷം വരെ എത്താമെന്നാണ് നിതി ആയോഗ് മുന്നറിയിപ്പ് നൽകി.

 

രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാനാണ് നിർദ്ദേശം.

 

OTHER SECTIONS