രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു; 24 മണിക്കൂറുകള്‍ക്കുള്ളിൽ 18,522 പേര്‍ക്ക് രോഗബാധ

By Sooraj Surendran.30 06 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായാണ് ആരോഗ്യമന്ത്രാലയം നൽകുന്ന ഏറ്റവും പുതിയ വിവരം. 3,34821 പേരാണ് പൂർണ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,522 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 1,65,000 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ. 86,575 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയപ്പോൾ, 7,429 പേർക്കാണ് ജീവൻ നഷ്ടമായത്.

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; യുഎസിൽ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു

 

ന്യൂ ഡൽഹിയിൽ 83,077 പേർക്ക് കോവിഡ് ബാധിച്ചു. 52,607 പേർ രോഗമുക്തി നേടിയപ്പോൾ, 2,623 പേർക്ക് ജീവൻ നഷ്ടമായി. തമിഴ്‌നാട്ടിൽ 82,275 പേർക്കും, ഗുജറാത്തിൽ 31,320 പേർക്കും, കേരളത്തിൽ 4,310 പേർക്കും കോവിഡ് ബാധിച്ചു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2,15125 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗികളായത്.

 

OTHER SECTIONS