രാജ്യത്ത് കോവിഡ് ബാധിതര്‍ ആറരലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 22,771 രോഗികള്‍

By online desk .04 07 2020

imran-azhar

 

 

ന്യൂഡല്‍ഹി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6,48,315 ആയി. 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 442 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 18,655 ആയി. 14,335 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,35,433 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

 

അതേസമയം, ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി ഷാജി ജോണാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാജി രോഗം ഭേദമായി വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് പോസിറ്റീവാകുകയായിരുന്നു.

 

 

OTHER SECTIONS