എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകൾ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് മുതൽ പുനഃരാരംഭിക്കും

By Sooraj Surendran.26 05 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം മാറ്റിവെച്ച എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും. വൻ തയാറെടുപ്പുകളോടെയാണ് പരീക്ഷകൾ പുനഃരാരംഭിക്കുക. പരീക്ഷ നടക്കുന്ന എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകരെയും, പോലീസിനെയും വിന്യസിക്കും. 13 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ ഏതുതാനെത്തുക. മാസക്ക് നിർബന്ധം, സ്കൂളിന് മുന്നിൽ കൈകൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ പരമാവധി 20 കുട്ടികൾ മാത്രം. തുടങ്ങിയ കർശന നിർദേശങ്ങളാണ് സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്. ക്വാറന്റൈനിലുള്ളവർക്കും, രോഗലക്ഷണങ്ങൾ ഉള്ളവർക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കും. കനത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ സംസ്ഥാനം. ഈ സാഹചര്യത്തിൽ യാതൊരു വീഴ്ചകളും സംഭവിക്കാതെ പരീക്ഷ നടത്തുക എന്നത് സർക്കാരിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 

OTHER SECTIONS