കോവിഡിനെതിരെ റഷ്യയുടെ രണ്ടാം വാക്‌സിന്‍

By sisira.19 01 2021

imran-azhar

 


മോസ്‌കോ: റഷ്യ വികസിപ്പിച്ച എപിവാക് കൊറോണ വാക്സിന് നൂറ് ശതമാനം പ്രതിരോധം നല്‍കാനാവുമെന്ന് അവകാശവാദം. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് കൊണ്ട് സ്പുട്‌നിക് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

റഷ്യ അംഗീകാരം നല്‍കിയ രണ്ടാമത്തെ വാക്‌സിനാണിത്. വാക്‌സിന്‍ വികസിപ്പിച്ചത് സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ വൈറോളജി ആന്റ് ബയോടെക്‌നോളജിയാണ്. കഴിഞ്ഞ നവംബറിലാണ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്.

 

റഷ്യ ആദ്യമായി വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

OTHER SECTIONS