തമിഴ്നാട്ടിൽ ഇന്ന് 5871 പേർക്ക് കോവിഡ് ; സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,14,520 ആയി

By online desk .12 08 2020

imran-azhar

 


ചെന്നൈ:തമിഴ്നാട്ടിൽ ഇന്ന് 5871 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു . അതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,14,520 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 5278 ആയി ഉയർന്നു. 5,633 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്തിതുവരെ 2,56,313 പേർ രോഗമുക്തരായി. കൂടാതെ 59,929 സജീവ കേസുകളാണ് ഉള്ളത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ
2 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കേരളത്തില്‍ നിന്നെത്തിയ എട്ടുപേര്‍ ഉള്‍പ്പടെ 25 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

OTHER SECTIONS