സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്; 5425 പേർക്ക് രോഗമുക്തി

By online desk .23 11 2020

imran-azhar

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

 

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂര്‍ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂര്‍ 187, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

OTHER SECTIONS