ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടിയിലേക്ക്...

By Web Desk.10 08 2020

imran-azhar

 

 

ന്യൂയോർക്ക്. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ലക്ഷം പിന്നിട്ടു. ചൈനയിലെ വുഹാനിൽ നിന്നും ഉൽഭവിച്ച് കൊറോണവൈറസ് ലോകമാകെ വ്യാപിച്ചിട്ട് ഇന്നേക്ക് 227 ദിവസങ്ങൾ പിന്നിട്ടു. ഇന്ത്യയിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. 43379 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആദ്യ ഒരു കോടിയിൽ എത്താൻ 184 ദിവസമാണ് എടുത്തെങ്കിൽ, അടുത്ത ഒരു കോടിയിലേക്ക് എത്താൻ വെറും 43 ദിവസം മാത്രമാണ് എടുത്തത്. ലോകത്ത് 213 രാജ്യങ്ങളിലും സ്ഥിരീകരിച്ച വൈറസ്ബാധ പ്രതിവിധികളില്ലാതെ മുന്നേറുകയാണ്.

 

OTHER SECTIONS