കോവിഡ് ; രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നു ; ഇന്നലെയുണ്ടായത് ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനവ്

By online desk .20 10 2020

imran-azhar

 

ഡൽഹി: ആശ്വാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു . രോഗികളുടെ എണ്ണത്തിൽ ഇന്നലെയുണ്ടായത് മൂന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനവാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46791 പേർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 75,97,063 ആയി. അതിൽ തന്നെ 67,33,328 പേർ രോഗമുക്തരാവുകയും ചെയ്തതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 7,48,538 പേർ മാത്രമാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.63 ശതമാനം ആയി. അതേസമയം 587 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കുകളനുസരിച്ച് 1,15,197 പേരാണ് ഇത് വരെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

OTHER SECTIONS