കോവിഡ് ; ഇരുപത്തിനാലു മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മരിച്ചത് 173പേർ

By online desk .12 07 2020

imran-azhar

 


മുംബൈ: മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു . വൈറസ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മരിച്ചത് 173 ആളുകളാണ് . കൂടാതെ 7827 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. പ്രധാന നഗരമായ മുംബൈയിൽമാത്രം 44 പേരാണ് മരിച്ചത് കൂടാതെ 1263 പുതിയ കേസുകളാണ് ഇവിടെ റിപോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ മരണം 10289 ആയി. 254427 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയിൽ കൂടുതൽ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്

OTHER SECTIONS