മഹാരാഷ്ട്രയിൽ പുതുതായി 6,497പേർക്ക് കൂടി കോവിഡ് ; ഇന്നു മാത്രം മരിച്ചത് 193 പേർ

By online desk .13 07 2020

imran-azhar

 


മുംബൈ : മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു പുതുതായി 6,497പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ അകെ വൈറസ് ബാധിതരുടെ എണ്ണം 2,60,924 ആയി ഉയര്‍ന്നു. ഇന്നുമാത്രം 193 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത് . അതോടെ സംസ്ഥാനത്തെ ആകെ മരണം 10,482 ആയി. നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര.

 

OTHER SECTIONS