അമേരിക്കയിൽ കോവിഡ് മരണം രണ്ടു ലക്ഷം കവിഞ്ഞു ; നാണക്കേടെന്ന് പ്രസിഡൻറ് ട്രംപ്

By online desk .22 09 2020

imran-azhar

 

വാഷിംങ്ടണ്‍: അമേരിക്കയിൽ കോവിഡ് മരണം രണ്ടു ലക്ഷം കവിഞ്ഞു .കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ന്യൂയോർക്കിലാണ്. ഇവിടെ മുപ്പത്തി മൂവായിരത്തിലധികം പേരാണ് കോവിഡ് മൂലം മരണപ്പെട്ടത് കൂടാതെ ന്യൂജേഴ്‌സിയിൽ പതിനാറായിരത്തിലധികവും ടെക്സസ് കാലിഫോർണിയ ഫ്ലോറിഡ എന്നിവിടങ്ങളിൽ പതിമൂവായിരത്തിലധികവുമാണ് കോവിഡ് മരണസംഖ്യ.

 

മെയ് മാസത്തിനുശേഷം നാലുമാസങ്ങൾക്കൊണ്ടാണ് മരണസംഖ്യ ഇരട്ടിയായത്. അമേരിക്കയിലാകെ 68 ലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്തെ മരണനിരക്ക് രണ്ടുലക്ഷം കടന്നത് നാണക്കേടാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്

OTHER SECTIONS