രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക്

By online desk .06 08 2020

imran-azhar

 


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതു ലക്ഷത്തോടടുക്കു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 56,282 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും . 904 പേർ മരിക്കുകയും ചെയ്തു . ഇതോടെ രാജ്യത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,64,537 ആയി ഉയർന്നു .

 

മരണനിരക്ക് 40,699 ആവുകയും ചെയ്തു. രാജ്യത്ത് ആകെ 5,95,501 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. 13,28,337 പേര്‍ രോഗമുക്തരായി. ഇതുവരെ 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

 

അതേസമയം ലോകത്ത് കോവിഡ് മരണം 7 ലക്ഷം കടന്നിരിക്കുകയാണ്. 711,220 പേരാണ് ഇതുവരെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 18,975,254 ആയി. ഇതില്‍ 12,163,754 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി.

OTHER SECTIONS