കോവിഡ് കേസുകളില്‍ വര്‍ധന; സ്വാതന്ത്ര്യാദിനാഘോഷച്ചടങ്ങുകളില്‍ ജാഗ്രത പാലിക്കണം

By priya.13 08 2022

imran-azhar

 

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സ്വാതന്ത്ര്യാദിന ആഘോഷച്ചടങ്ങുകളില്‍ ജാഗ്രത വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കുകയും മാസ്‌ക്, സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കുകയും വേണം.

 

പല സംസ്ഥാനങ്ങളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കാന്‍ പരിശോധനയും പിഴയീടാക്കലും പുനരാരംഭിച്ചു.ഡല്‍ഹിയും മാസ്‌ക് ഉപയോഗം കര്‍ശനമാക്കി. ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. അതേസമയം, രാജ്യത്ത് ഇന്നലെ പുതുതായി 16,561 പേര്‍്ക്ക് കോവിഡ്സ്ഥിരീകരിച്ചു. ഡല്‍ഹിയിലും മുംബൈയിലുമാണ് കൂടുതല്‍ കേസുകള്‍.

OTHER SECTIONS