അമേരിക്കയില്‍ രോഗവ്യാപനം ശരവേഗത്തില്‍: ഇന്നലെ മാത്രം 25574 കേസുകള്‍

By online desk.22 05 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് 19 വ്യാപനം ശരവേഗത്തില്‍. ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 25,574 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ കോവിഡ് മരണം 96,000 കടന്നു. വ്യാഴാഴ്ച 1,270 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 96,206 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 3,81,677 പേരാണ് രോഗമുക്തി നേടിയത്. 11,40,414 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 28,867 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,66,217 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (10,848), മിഷിഗന്‍ (5,129), മാസച്യുസെറ്റ്‌സ് (6,148), ഇല്ലിനോയി (4,607), കണക്ടിക്കട്ട് (3,582), പെന്‍സില്‍വാനിയ (4,917), കലിഫോര്‍ണിയ (3,616) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

OTHER SECTIONS