കോവിഡ്; സ്ഥിരീകരിച്ചത് 3 ലക്ഷത്തിലധികം കേസുകള്‍, മരണം 439

By Avani Chandra.24 01 2022

imran-azhar

 

ന്യൂഡല്‍ഹി: അതിരൂക്ഷമായ കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. 3,06,064 കോവിഡ് രോഗികള്‍. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടുതലാണ്.

 

20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,89,848 (4.89 ലക്ഷം) ആയി.

 

രാജ്യത്ത് രോഗകളുടെ വര്‍ധനവിനൊപ്പം മരണനിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

 

 

 

OTHER SECTIONS