രാജ്യത്ത് വീണ്ടും ആശങ്ക;കോവിഡ് കേസുകളില്‍ 23 ശതമാനം വര്‍ധന

By Priya.29 06 2022

imran-azhar

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 3.35 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ 30 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വര്‍ധനവുണ്ടായി. ഇതോടെ ആകെ സജീവ കേസുകള്‍ 99,602 ആയി ഉയര്‍ന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്നാട്ടില്‍ 748, ബംഗാളില്‍ 679, കര്‍ണാടകയില്‍ 630 സജീവ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയിലെ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.

 

 

3.30 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 11,574 പേര്‍ രോഗമുക്തരായി.രോഗമുക്തരായവരില്‍ 3,566 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 2,814 പേര്‍ കേരളത്തില്‍ നിന്നും 941 പേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഹരിയാനയില്‍ 664 പേരും യുപിയില്‍ 651 പേരും രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 4,28,08,666 പേര്‍ രോഗമുക്തി നേടി.

 

 

 

OTHER SECTIONS