രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

By Priya.05 07 2022

imran-azhar

ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 13,086 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 4,35,31,650 ആയി ഉയര്‍ന്നു.സജീവ കേസുകളുടെ എണ്ണം 1,14,475 ആയി. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ചവരുടെ ആകെ എണ്ണം 5,25,242 ആണ്.

 


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 12,456 പേര്‍ രോഗമുക്തരായി. നിലവില്‍ വീണ്ടെടുക്കല്‍ നിരക്ക് 98.53 ശതമാനമാണ്. ഇന്നലെ 4,51,312 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 86.44 കോടി ടെസ്റ്റുകള്‍ നടത്തി.

 


രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടിയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 198.09 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

 

 

OTHER SECTIONS