തിരുവനന്തപുരത്ത് 587 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 715 പേര്‍ക്കു രോഗമുക്തി

By Web Desk.30 10 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 587 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 715 പേര്‍ രോഗമുക്തരായി. നിലവില്‍ 8,547 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

 

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 460 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ പത്തുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,716 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,997 പേര്‍ വീടുകളിലും 171 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,820 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

 

OTHER SECTIONS