സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കോവിഡ്; 1749 പേര്‍ ചികിത്സയില്‍, ജാഗ്രത

കേരളത്തില്‍ ഇന്നലെ 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു.

author-image
Priya
New Update
സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കോവിഡ്; 1749 പേര്‍ ചികിത്സയില്‍, ജാഗ്രത

ഡല്‍ഹി: കേരളത്തില്‍ ഇന്നലെ 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു.

രാജ്യത്തെ ആക്ടീവ് കേസുകള്‍ 1970 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനവും കേരളത്തിലാണ്.

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്

ജാഗ്രത കര്‍ശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം, ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം, പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം, രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

പുതുക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടരി ചീഫ് സെക്രട്ടറിമാര്‍ക്ക് ആയച്ച കത്തില്‍ പറയുന്നു.

kerala covid