കോവിഡ് വ്യാപനം, ഡൽഹിയിൽ യെല്ലോ അലേർട്ട്: സ്‌കൂളുകളും കോളേജുകളും അടയ്ക്കും, നൈറ്റ് കർഫ്യു

By സൂരജ് സുരേന്ദ്രന്‍.28 12 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. യെല്ലോ അലേർട്ടിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.

 

സ്‌കൂളുകളും കോളേജുകളും അടയ്ക്കും, മാളുകളും കടകളും ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ, രാവിലെ പത്തു മുതല്‍ രാത്രി എട്ടുമണി വരെയാണ് പ്രവര്‍ത്തനസമയം, അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവയല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്കേ ഓഫീസില്‍ വരാന്‍ അനുമതിയുള്ളൂ.

 

രജിസ്റ്റര്‍ ഓഫീസിലായാലും വീട്ടിലായാലും വിവാഹത്തില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, സിനിമാ തീയേറ്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല, റെസ്റ്റോറന്റുകളും ബാറുകളും രാത്രി പത്തുമണിക്ക് അടയ്ക്കണം.

 

അന്‍പതു ശതമാനം ആളുകള്‍ക്കേ പ്രവേശന അനുമതി നല്‍കാവൂ, നൈറ്റ് കര്‍ഫ്യൂ- രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ, രാഷ്ട്രീയ- മത- ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ അനുവദിക്കില്ല.

 

തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തില്‍ കൂടുതലാണ്. മാത്രമല്ല ഒമിക്രോൺ വ്യാപന ഭീഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ കാരണം.

 

"രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി.) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുകയാണ്" ഇന്ന് ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്രിവാൾ പറഞ്ഞിരുന്നു.

 

OTHER SECTIONS