കോവിഡ് കേസുകൾ ഉയരുന്നു; ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ

By vidya.20 11 2021

imran-azhar

 

ആസ്ട്രിയ: കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി.കോവിഡ് പുതിയ തരംഗത്തിന് ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് ആസ്ട്രിയ.

 

ആസ്ട്രിയയിലെ ജനസംഖ്യയുടെ രണ്ടിൽ മൂന്ന് ഭാഗവും വാക്സിനെടുത്തവരാണ്.എന്നാൽ.ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ആസ്ട്രിയയിലേത്.

 

വാക്സിനെടുക്കാത്തവർക്ക് കഴിഞ്ഞ തിങ്കളാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.യൂറോപ്പിൽ ശൈത്യകാലം തുടങ്ങിയതോടെ ചില രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി.

 

OTHER SECTIONS