സംസ്ഥാനത്ത് വിദഗ്ധ കേന്ദ്ര സംഘം ഇന്നെത്തും; രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും

By Web Desk.30 07 2021

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.

 

കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് ആറംഗ വിദഗ്ധസംഘത്തെ കേന്ദ്രം നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘത്തിന്റെ ചുമതല. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

 

 

 

OTHER SECTIONS