എറണാകുളത്തും വായനാട്ടിലുമായി സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി

By online desk .11 08 2020

imran-azhar
കൊച്ചി: എറണാകുളത്തും വായനാട്ടിലുമായി സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി. ആലുവ സ്വദേശി എം ഡി ദേവസ്സി (75), വയനാട് സ്വദേശി മൊയ്‌തു (59) എന്നിവരാണ് മരിച്ചത് . കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എം ഡി ദേവസ്സിക്ക് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞമാസം 25നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മൊയ്തു മരിച്ചത്. അദ്ദേഹത്തിന് കിഡ്‌നി കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു.

 

 

OTHER SECTIONS