ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ കോവിഡ് ബാധിച്ച് മരിച്ചു

By Web Desk.01 08 2020

imran-azhar

 

 

ഇടുക്കി: കൊറോണ വൈറസ് ബാധ മൂലം ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) മരണമടഞ്ഞു. അജിതന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി അനുശോചനം രേഖപ്പെടുത്തി. "കോവിഡ് മഹാമാരിക്കെതിരെ നമ്മൾ പടുത്തുയർത്തിയ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ സേവനമാണ് കേരള പോലീസും കാഴ്ചവച്ചത്. അവിശ്രമം, നിർഭയം അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചത്. എന്നാൽ അതിനിടയിലാണ് അജിതൻ വിടവാങ്ങിയത്" മുഖ്യമന്ത്രി പറഞ്ഞു. അജിതൻ്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

OTHER SECTIONS