കോവിഡ് ; സംസ്ഥാത്ത് 22 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു ; ആകെമരണം 2071 ആയി

By online desk .23 11 2020

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന്‍ (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന്‍ (73), കോട്ടയം തോന്നല്ലൂര്‍ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂര്‍ സ്വദേശി എന്‍. രവി (69), കാഞ്ഞൂര്‍ സ്വദേശി എന്‍.പി. ഷാജി (62), മുടവൂര്‍ സ്വദേശി എ.പി. ഗോപാല കൃഷ്ണന്‍ (71), മട്ടാഞ്ചേരി സ്വദേശിനി ടെല്‍മ സേവിയര്‍ (56), തൃശൂര്‍ കൈപമംഗലം സ്വദേശിനി അന്‍സ (30)

 

കൊടുങ്ങല്ലൂര്‍ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധന്‍ (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പന്‍ (84), മലപ്പുറം മാമണ്‍കര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലന്‍നായര്‍ (74), ബേപ്പൂര്‍ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലന്‍ (85), കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2071 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

OTHER SECTIONS