ലോകത്തിലെ കോവിഡ് മരണം ; 13 ലക്ഷത്തിലേക്ക്

By online desk .09 11 2020

imran-azhar

 

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്കെത്തുന്നു. ഇതുവരെ 1,261,971 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 50,728,889 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 35,792,588 പേർ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു.13,674,330 പേരാണ് നിലവിൽ രോഗബാധയെത്തുടർന്ന് ചികിത്സയിലുള്ളത് . ഇതിൽ 92,573 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അമേരിക്ക , ഇന്ത്യ , ബ്രസീൽ റഷ്യ, ഫ്രാൻസ്, സ്പെയിൻ, അർജൻറീന, ബ്രിട്ടൻ, കോളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധയിൽ ആദ്യ പത്തിലുള്ളത്.

OTHER SECTIONS