സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം, കണ്ണൂര്‍ സ്വദേശികൾ

By Web Desk.11 08 2020

imran-azhar

 

 

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശിയായ അബൂബക്കർ സിദ്ദീഖ്, കണ്ണൂരിൽ തളിപ്പറമ്പ് സ്വദേശി പിസി വേണുഗോപാലൻ മാസ്റ്റർ എന്നിവരാണ് മരിച്ചത്. വേണുഗോപാലൻ മാസ്റ്റർ കിഡ്‌നി രോഗബാധയെ തുടർന്നും ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അക്കിപ്പറമ്പ് യുപി സ്കൂർ പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്.മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും. മരിക്കുന്നതിന് മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

 

OTHER SECTIONS