തിരുവനന്തപുരത്ത് കോവിഡ് മരണം; മരിച്ചത് മാണിക്യവിളാകം സ്വദേശി

By Sooraj Surendran.10 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച 129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും കേരളത്തിലെ ആദ്യ സൂപ്പർ സ്‌പ്രെഡ്‌ മേഖലയായ പൂന്തുറ സ്വദേശികളാണ്. 122 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 416 കോവിഡ് പോസിറ്റീവ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 

 

OTHER SECTIONS