കോവിഡ് വ്യാപനം ; മുഖ്യമന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് മോദി

By online desk .11 08 2020

imran-azhar

 

 

ന്യൂഡൽഹി ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ പങ്കെടുക്കുക. കേരളത്തെ യോഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

 

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ചില സംസ്ഥാനങ്ങളിൽ മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്ത അവസരത്തിലാണ് പ്രധാനമന്ത്രി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചത്. വലിയതോതിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ആന്ധ്രപ്രദേശ് , ബംഗാൾ , കർണ്ണാടക ,തമിഴ്‌നാട്, മഹാരാഷ്ട്ര ,പഞ്ചാബ് , ബിഹാർ , ഗുജറാത്ത് ,തെലങ്കാന , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ സിങ്ങുമാണ് യോഗത്തിൽ പങ്കെടുത്തത്.

 

മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, നിലവിലെ ചികിത്സ സൗകര്യങ്ങൾ പര്യാപ്തമാണോ , മറ്റ് ചികിത്സ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമന്ത്രി വിശദമായി പരിശോധിക്കുക. രാജ്യത്തിൻറെ കോവിഡ് മരണനിരക്ക് കുറയ്ക്കാനുള്ള കൂടുതൽ പ്രവർത്തനങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ചചെയ്യും.

 

 

 

OTHER SECTIONS