ജർമ്മനിയിൽ കോവിഡ് വ്യാപനം പാരമ്യത്തിൽ ; ആരോഗ്യസംവിധാനങ്ങൾ തോറ്റുപോകും , ഏഞ്ചെല മെർക്കൽ

By online desk .29 10 2020

imran-azhar

 


ബെർലിൻ: ജർമ്മനിയിൽ കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന തോതിലെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചെല മെർക്കൽ. ഈ സ്ഥിതി ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് അതിന്റെ പരിധി കടക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

"വൈറസ് വ്യാപനത്തിന്റെ തോത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ് എന്നതാണ് വസ്തുത, രോഗിയാകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ഒരാഴ്ച മുമ്പുള്ളതിനേക്കാൾ ഇരട്ടി പുതിയ രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിൽ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ഇരട്ടിയായി.' മെർക്കൽ പറഞ്ഞു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഫെഡറൽ സംസ്ഥാന മേധാവികളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

'നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ഇപ്പോഴും വെല്ലുവിളികളെ നേരിടുന്നുണ്ട്. എന്നാൽ, ഈ സ്ഥിതി തുടരുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ കഴിവുകളുടെ പരിധി മറികടക്കുമെന്നും ചാൻസലർ മുന്നറിയിപ്പുനൽകി.

 

 

OTHER SECTIONS