തിരുവനന്തപുരം ജില്ലയിലേതുൾപ്പെടെ സംസ്ഥാനത്ത് അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

By Sooraj Surendran.30 05 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 58 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

 

OTHER SECTIONS