കോവിഡ്: കര്‍ണാടകയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന

By Avani Chandra.24 01 2022

imran-azhar

 

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായ വിഭാഗത്തിലുള്ള കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ഇതു 376ഉം, നവംബറില്‍ ഇതു 332ഉം ആയിരുന്നു.

 

പ്രതിദിനം ശരാശരി 585 കുട്ടികള്‍ കോവിഡ് പോസിറ്റീവാകുന്നുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടികളിലെ കോവിഡ് വ്യാപനം കഴിഞ്ഞ മേയ് മാസത്തിനു ശേഷം ആദ്യമായാണു സംസ്ഥാനത്തു 10,000 കടക്കുന്നത്. എന്നാല്‍ കുട്ടികളില്‍ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും കുറവാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

 

 

 

OTHER SECTIONS