രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അൻപതിനായിരത്തിന് താഴെ; 1167 മരണം

By Bhumi.22 06 2021

imran-azhar 

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 91 ദിവസത്തിനിടയില്‍ ആദ്യമായി പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 42,640 പുതിയ കോവിഡ് 19 കേസുകളാണ്.24 മണിക്കൂറിനടയില്‍ 81,839 പേര്‍ രോഗമുക്തി നേടി.

 

1167 പേര്‍ മരിച്ചു.2,99,77,861 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്.3,89,302 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 6,62,521 സജീവകേസുകളാണ് നിലവിലുളളത്.

 

 

OTHER SECTIONS