തിരുവനന്തപുരത്ത് സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്‌

By online desk .11 08 2020

imran-azhar

 


തിരുവനന്തപുരം ; തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്‌ സ്ഥിരീകരിച്ചു. കൂടുതൽ തടവുകാരെ പരിശോധിക്കും. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
നാളുകളായി ജയിലിൽ കഴിയുന്ന തടവുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇയാൾക്ക് 71 വയസ്സുണ്ട്.

 

ജയിലിലെ 7 ാം നമ്പർ ബ്ളോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഈ ബ്ളോക്കിലുള്ള ആളുകളെല്ലാം പ്രായമുള്ളവരാണ്. ജയിൽ ജീവനക്കാരിൽ നിന്നോ സന്ദർശകരിൽ നിന്നോ ആകാം തടവുകാരന് കോവിഡ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

 

ആയിരത്തോളം തടവുകാരുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന് കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തും.

 

 

OTHER SECTIONS