സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; സർവകക്ഷിയോഗം വിളിച്ചു മുഖ്യമന്ത്രി

By online desk .28 09 2020

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് യോഗം.സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യങ്ങൾ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പ്രതിപക്ഷ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS