സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് ; 133 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

By online desk .09 07 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 149 പേർ രോഗമുക്തി നേടി . തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിനു മേല്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.സാമ്പർക്കം മൂലമുള്ള വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഉറവിടമാറിയാത്ത ഏഴു്രോഗികളും ഉൾപ്പെടുന്നു.


ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരുച്ചുള്ള കണക്ക് തിരുവനന്തപുരം 95, മലപ്പുറം 55,പാലക്കാട് 50, തൃശൂര്‍ 27 ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7 പത്തനംതിട്ട 7, കണ്ണൂര്‍ 7 എന്നിങ്ങനെയാണ്.

 

ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂര്‍-16, എറണാകുളം-15, തൃശ്ശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസര്‍കോട്-13.

OTHER SECTIONS