കോവിഡ് ; സംസ്ഥാനത്ത് ;കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത ; നാലുജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

By online desk .14 07 2020

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യാമാണെന്നാണ് മുന്നറിയിപ്പിൽ പറയുന്നത് . ഈ ഇടങ്ങളിൽ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

തീരപ്രദേശങ്ങൾ, ആളുകൾ തിങ്ങി പാർക്കുന്ന മേഖലകൾ , ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍ എന്നിവിടങ്ങളിൽ മുൻകരുതൽ നടപടി ശക്തമാക്കണ മെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം

സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകള്‍ ആണ് ഉള്ളത് കൊല്ലം ജില്ലയിൽ 11 ക്ലസ്റ്ററുകളും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍.അതേസമയം ഇതുവരെ 15 ക്ലസ്റ്ററുകൾ നിയന്ത്രണ വിധേയമായെന്നും റിപ്പോർട്ടിൽ പറയുന്നു

 

OTHER SECTIONS