മംഗളുരു ഉൾപ്പെടെ ദക്ഷിണ കന്നഡയിൽ ബുധനാഴ്ച മുതൽ ലോക്ക് ഡൗൺ

By online desk .13 07 2020

imran-azhar

ബംഗളൂരു: മംഗളുരു ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലകളിലും വടക്കൻ കല്യാണ കർണാടകയിലെ ധാർവാഡ് ജില്ലയിലും ബുധനഴ്ചമുതൽ ലോക്ക് ഡൗൺ ഏർപ്പെടുത്തും ദക്ഷിണ കന്നഡയിൽ ബുധനാഴ്ച രാത്രി മുതലും ധാർവാഡിൽ രാവിലെ മുതലും ലോക്ഡൗൺ ആരംഭിക്കുക

ഇവിടങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിട്ടിരിക്കുന്ന്നത് ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ലോക്ഡൗൺ മാർഗനിർദേശങ്ങൾ ദക്ഷിണ കന്നഡ ജില്ല ഭരണകൂടം പുറത്തിറക്കുമെന്ന് ജില്ല ചുമതല വഹിക്കുന്ന ഫിഷറീസ്-മുസ്റെ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാര അറിയിച്ചു. ബംഗളൂരു കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ളത് കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലാണ്. 

OTHER SECTIONS