സമ്പർക്ക രോഗവ്യാപനത്തിൽ വർധന: പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web Desk.10 07 2020

imran-azhar

 

 

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ തുടർന്നൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 431 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 862 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ 12,602 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 10,763 പേരുടെ ഫലം ലഭിച്ചു. 10,027 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS