ഐശ്വര്യയ്ക്ക് കോവിഡ് ഫലം നെഗറ്റീവ്

By online desk .11 07 2020

imran-azhar

 

 

മുംബൈ; പ്രമുഖ ബോളിവുഡ് നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്ക് കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ്. താരം അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന്് പിറകെയാണ് ഐശ്വര്യയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന വിവരം ഇരുവരും ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ് 19 സ്ഥിരീകരിച്ചതോടെ അമിതാഭിനെയും അഭിഷേകിനെയും ജുഹുവിലുള്ള വീട്ടില്‍ നിന്നും നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

 

എവിടെനിന്നാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് ഇതുവരെയും വ്യക്തമല്ല. മാര്‍ച്ച് 25 മുതല്‍ ടുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാബച്ചന്‍ കഴിഞ്ഞത്. ചില സിനിമാ പ്രവര്‍ത്തകര്‍ ഈ സമയംതന്നെ വീട് സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ നിന്നാകാം അമിതാബച്ചന് കോവിഡ പകര്‍ന്നുവെന്ന് ആണ് സൂചന. 

 

 

 

OTHER SECTIONS