ഭീഷണിയായി ഒമിക്രോണ്‍ വകഭേദം; അതിര്‍ത്തികളടച്ച് രാജ്യങ്ങള്‍; യൂറോപ്പിലും വൈറസ് നിര്‍ണയിച്ചു

By RK.27 11 2021

imran-azhar


ലണ്ടന്‍: ഭീഷണിയായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങള്‍ അതിര്‍ത്തികളടച്ചു. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.

 

ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂര്‍, ഇറ്റലി, ഇസ്രയേല്‍ രാജ്യങ്ങള്‍ സഞ്ചാരവിലക്കിന്റെ ചുവന്നപട്ടികയില്‍ ഉള്‍പ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളില്‍ തങ്ങുന്നവര്‍ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.

 

വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഋഅടിയന്തരസാഹചര്യം ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യസംഘടന യോഗം ചേര്‍ന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.

 

അതിനിടെ ദക്ഷിണാഫ്രിക്കന്‍ വകഭേദം യൂറോപ്പിലും നിര്‍ണയിച്ചു. ഭൂഖണ്ഡത്തിലെ ആദ്യ കേസ് ബെല്‍ജിയത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തരനടപടി സ്വീകരിക്കുമെന്നും മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫണ്‍ ഡെര്‍ലെയ്ന്‍ അറിയിച്ചു.

 

 

 

OTHER SECTIONS