രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഞെട്ടിപ്പിക്കുന്ന വര്‍ധന; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്ക്

By online desk .05 07 2020

imran-azhar

 

 

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 24850 പേര്‍ക്കാണ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഗോഗം ബാധിച്ച് 613 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 19268 ആയി. 4,09,083 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം് മഹാരാഷ്ട്രയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേര്‍ക്കാണ് ഇതുവരെ മഹാര്ഷ്ട്രയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 1,08,082 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 83,311 സജീവ കേസുകളാണ് ഇപ്പോള്‍ ഉള്ളത്. 8,671 പേര്‍ മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.


രോഗ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തമിഴ്നാടും ഡല്‍ഹിയുമാണുള്ളത്. 1,07,001 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,450 ആയി മരണം. ഡല്‍ഹിയില്‍ 97,200 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 68,256 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 3,004 പേരാണ് ഡല്‍ഹിയില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത്. കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.

 

 

OTHER SECTIONS