തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു: സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

By Online Desk.20 06 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനം. ഇവര്‍ക്ക് എവിടെ നിന്നാണു രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. മണക്കാട് ഐരാണിമുട്ടം സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍. മൂന്നുപേരും ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഉറവിടം ഇല്ലാതെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കാത്തതും ആശങ്ക സൃഷ്ടിക്കുന്നു. ഉറവിടം കണ്ടെത്താന്‍ കഴിയാതിരുന്ന രോഗികള്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കാതിരുന്നത് കൊണ്ട് സമൂഹ വ്യാപന സാദ്ധ്യതയില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ലക്ഷണങ്ങളില്ലാതെ രോഗം വരുന്നുണ്ടെന്ന സംശയം ബലപ്പെടുകയും ചെയ്യുന്നു. ലക്ഷണമില്ലാതെ രോഗം വരുന്നവരില്‍ നിന്നായിരിക്കും രോഗം പകര്‍ന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധന ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.

 

 

OTHER SECTIONS